രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

  • സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്. എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.ബാങ്ക് ശാഖകൾ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ, എടിഎമ്മുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപായി അത്യാവശ്യ ബാങ്കിങ് ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഞായറാഴ്ച ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്താം. ഇടപാടുകാരുടെ സൗകര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പണിമുടക്കിൽനിന്ന് പിന്മാറണമെന്ന് ബാങ്ക് യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ബാങ്കിങ് ജീവനക്കാരുടെ 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന യുഎഫ്ബിയു ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി ചൊവ്വാഴ്ച നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. അഞ്ച് ദിവസത്തെ ബാങ്കിങ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെയോ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയോ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടായാൽ മാത്രമേ പണിമുടക്കിൽനിന്ന് പിന്നോട്ട് പോകൂ എന്ന് യുഎഫ്ബിയു വ്യക്തമാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )