രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു : മൂന്നാം ബലാത്സംഗക്കേസിൽ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു : മൂന്നാം ബലാത്സംഗക്കേസിൽ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം

  • ഭരണമാറ്റത്തിന് പിന്നാലെ രാഹുലിനെ കൂടുതൽ കുരുക്കിലാക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഭരണമാറ്റത്തിന് പിന്നാലെ രാഹുലിനെ കൂടുതൽ കുരുക്കിലാക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പരാതിക്കാരിയുടെ മൊഴി പൂർണ്ണമായും വിശ്വസിച്ചാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. രാഹുലിനെതിരെ വിവിധ ലൈംഗിക പീഡന പരാതികൾ നിലവിലുണ്ടെങ്കിലും അതിൽ മൂന്ന് കേസുകളിൽ ആദ്യമായാണ് ഇപ്പോൾ ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )