
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- വർഷങ്ങളായി ചർച്ചകളിലും പ്രഖ്യാപനങ്ങളിലുമായി ഒതുങ്ങിക്കിടന്ന ലൈറ്റ് മെട്രോ പദ്ധതികൾക്ക് നിലവിലെ സർക്കാർ ജീവൻ പകരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം :കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. വർഷങ്ങളായി ചർച്ചകളിലും പ്രഖ്യാപനങ്ങളിലുമായി ഒതുങ്ങിക്കിടന്ന ലൈറ്റ് മെട്രോ പദ്ധതികൾക്ക് നിലവിലെ സർക്കാർ ജീവൻ പകരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നഗരങ്ങളുടെ വികസനവും ഗതാഗത സൗകര്യങ്ങളുടെ നവീകരണവും ലക്ഷ്യമിട്ടാണ്പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രാരംഭനടപടികൾക്കായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ പരിഹരിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലൈറ്റ് മെട്രോ നിർണായക പങ്കുവഹിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
CATEGORIES News
