
രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറുംവാക്കായി;കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലത്തുകിടക്കുന്ന രോഗികളുടെ എണ്ണം കൂടി
- മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.
കോഴിക്കോട്: രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറുംവാക്കായി. പനി ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലത്തുകിടക്കുന്ന രോഗികളുടെ എണ്ണവും കൂടി. മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിലുള്ള സൗകര്യങ്ങളിൽ ഉൾക്കൊള്ളാവുന്നതിലുമധികം എണ്ണവും കൂടി. മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിലുള്ള സൗകര്യങ്ങളിൽ ഉൾക്കൊള്ളാവുന്നതിലുമധികം രോഗികളാണ് പനി പടരാൻ തുടങ്ങിയതോടെ എത്തുന്നത്.പനിക്ക് പുറമേ ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച് 1 എൻ 1 എന്നീ രോഗങ്ങളുമായും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ഇൻഫ്ളുവൻസയും ന്യൂമോണിയയും റിപ്പോർട്ട് ചെയ്യുന്നതും കൂടിവരുകയാണ്. ഇതിനുപുറമെ ശ്വസനസംബന്ധമായ പ്രശ്നങ്ങളുമായി, കോവിഡിന് സമാനമായ ലക്ഷണങ്ങളോടെയുള്ള പനിയുമായും ഒട്ടേറെപ്പേരെ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.ഇതിൽ ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കുന്നവർക്കുമാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്.

ഇപ്പോൾ വരുന്ന പല പനികളും മുൻപ് കോവിഡ് വന്നപ്പോഴും മറ്റും ഉണ്ടായപോലെ, പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും ഗുരുതരമായി ബാധിക്കുന്നതായും കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഹൃദയത്തിനുംമറ്റും നേരത്തേ തകരാറുള്ളവരിൽ പനിവരുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്.ഇങ്ങനെ ഗുരുതരപ്രശ്നങ്ങളുള്ള രോഗികളെ മാത്രമാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്. എന്നിട്ടും എല്ലാ വാർഡുകളും നിറഞ്ഞസ്ഥിതിയാണ്. പഴയ അത്യാഹിതവിഭാഗത്തിലും ഒഴിവുള്ള മറ്റ് യൂണിറ്റുകളുടെ വാർഡുകളിലുമെല്ലാം പ്രവേശിപ്പിച്ചാണ് ഒരുവിധം എല്ലാരോഗികൾക്കും ബെഡ് ഉറപ്പാക്കിവരുന്നത്. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൂടുതൽ രോഗികൾ എത്തുന്നതോടെ കുറേപ്പേരെയെങ്കിലും ഇപ്പോഴും നിലത്തുകിടത്തേണ്ടിവരുകയാണെന്ന് അധികൃതർ പറഞ്ഞു
