റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി

റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി

  • അബ്ദുൽ റഹീമിൻ്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

റിയാദ്: സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.അബ്ദുൽ റഹീമിൻ്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാൽ ദിയാധനം (മോചനദ്രവ്യം) നൽകിയതിൻ്റെ പശ്ചാത്തലത്തിൽ കോടതി അബ്ദുൽ റഹീമിൻ്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )