
റോഡ് മോശം; സർവ്വീസ് നടത്താൻ ബുദ്ധിമുട്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
- കൊയിലാണ്ടി -വടകര, കൊയിലാണ്ടി – കോഴിക്കോട്, കൊയിലാണ്ടി – മേപ്പയ്യൂർ, മുത്താമ്പി റോഡുകളാണ് തകർന്നത്
കൊയിലാണ്ടി: താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപൊളിഞ്ഞതിനാൽ സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ .

കൊയിലാണ്ടി -വടകര, കൊയിലാണ്ടി – കോഴിക്കോട്, കൊയിലാണ്ടി – മേപ്പയ്യൂർ, മുത്താമ്പി റോഡുകളാണ് തകർന്നത്.റോഡിലെ കുഴികളിൽ വീണ് പല ദിവസങ്ങളിലും ട്രിപ്പ് മുടക്കേണ്ട അവസ്ഥയാണ്.കൂടാതെ ജീവനകാർക്ക് തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൊയിലാണ്ടി താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കളായ പി.പി.അബ്ദുള്ള ,ടി.കെ.ദാസൻ, എ.വി.സത്യൻ, തുടങ്ങിയവർ പറഞ്ഞു.
CATEGORIES News