
ലീഗൽ മെട്രോളജി അദാലത്ത് ; 14 വരെ രജിസ്റ്റർ ചെയ്യാം
- ഡിസംബർ 15 മുതൽ ഡിസംബർ 24 വരെ ആദാലത്ത് നടക്കും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നൽകൽ കൊയിലാണ്ടി ലീഗൽ മെട്രോളജി ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ആദാലത്തിനായി ഡിസംബർ 1 മുതൽ 14 വരെ കൊയിലാണ്ടി ലീഗൽ മെട്രോളജി ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
ഡിസംബർ 15 മുതൽ ഡിസംബർ 24 വരെ ആദാലത്ത് നടക്കും.
മുദ്ര പതിപ്പിക്കാൻ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അദാലത്തിൽ അടയ്ക്കാം. 2000 രൂപ ഫൈനിന് പകരം 500 രൂപ അടച്ചാൽ മതിയാകും.
CATEGORIES News