
വഗാഡിന്റെ ഓഫീസിലേക്ക്ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മാർച്ച്
- മാർച്ചിൽ സംഘർഷം
നന്തിബസാർ: ദേശീയപാത വികസിപ്പിക്കുന്ന കരാർ കമ്പനിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാർച്ച് നടത്തി. ദേശീയപാതയുടെ ശോചനീയാ വസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്കായിരുന്നു മാർച്ച്. വഗാഡ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്ത് കടന്നതാണ് സംഘര്‍ഷത്തിനിട യാക്കിയത്. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഏതാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ് ഉള്‍പ്പടെ ഇരുപത്തഞ്ചാേളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉള്‍പ്പടെയുളളവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. മാര്‍ച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി. അനൂപ് ഉദ്ഘാടനം ചെയ്തു. സി.ടി. അജയ്ഘോഷ് അധ്യക്ഷ നായി. എ.കെ. വൈശാഖ് സ്വാഗതം പറഞ്ഞു.
ദേശീയപാതയ്ക്കരികിലെ സര്‍വ്വീസ് റോഡിലൂടെയുള്ള യാത്രദുരിത പൂർണമാണ്. മഴവെള്ളം കെട്ടി നിൽക്കുന്ന റോഡിൽ കുണ്ടും കുഴിയും കാണാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. പലർക്കും അത്യാവശ്യയാത്ര പാേലും മാറ്റിവെക്കേണ്ടിവരുന്നു. ഈ അവസ്ഥ ഏറെയായെങ്കിലും കരാർ കമ്പനി ഒന്നും ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജനപ്രതിനിധികളും നാട്ടുകാരും പല തവണ ആവശ്യപ്പെടുകയും സമരരംഗത്തിറങ്ങുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ ഗൗനിച്ചില്ല.