
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സ്വാതന്ത്ര്യജ്വാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിജ്ഞാന കലോത്സവം സംഘടിപ്പിച്ചു
- കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സ്വാതന്ത്ര്യജ്വാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിജ്ഞാന കലോൽസവം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷം വഹിച്ചു. ഇ.ടി വിശ്വനാഥൻ, ദിനേശൻപാഞ്ചേരി എന്നിവർ സ്വാതന്ത്ര്യസമര ഗാഥ അവതരിപ്പിച്ചു.

വി.പി. സദാനന്ദൻ , എം. സുരേഷ്, ടി.പി. അബു, ഇന്ദുജ കല്പത്തൂർ, സി.കെ. ബാലകൃഷ്ണൻ, ലിനേഷ് ചെന്താര, ഇ.എം നാരായണൻ, സുബിൻരാജ് പി.കെ, വിജിത ഹിൽവ്യൂ , കെ.സി കൃഷ്‌ണേന്ദു സഫീറ വി. കെ,എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ഡെലീഷ്.ബി നന്ദിയും പറഞ്ഞു. മെഗാക്വിസ് മൽസരം യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ , രണ്ടാം സ്ഥാനം നവതേജ് എസി. വി (രണ്ടു പേരും കണ്ണോത്ത് യു.പി ) മൂന്നാം സ്ഥാനം അഭിമന്യു പി. പി. (നടുവത്തൂർ യു. പി )എൽ. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം അദ്‌വിക് എൻ.പി രണ്ടാം സ്ഥാനം ആത്മിക് രജീഷ് (രണ്ടു പേരും കണ്ണോത്ത് യു. പി ) മൂന്നാം സ്ഥാനം അഹൻ ദക്ഷ് (കെ.ജി.എം.സ് യു.പി, കൊഴുക്കല്ലൂർ )
