
വായനവാരാചരണം: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വി.കെ. സുരേഷുമായി വിദ്യാർഥികളുടെ സംവാദം
- സ്കൂൾ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ വായനാവാരാചരണത്തിന്റെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.കെ. സുരേഷ് വിദ്യാർഥികളുമായി സംവദിച്ചു.യാത്രാനുഭവങ്ങൾ, വായനയുടെ പ്രാധാന്യം, പുസ്തകപരിചയങ്ങൾ എന്നിവ പങ്കുവെച്ച അദ്ദേഹം വിദ്യാർഥികൾക്ക് പുതിയ അറിവുകളും വായനയോടുള്ള താത്പര്യവും പകർന്നു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഏറെ പ്രചോദനാത്മകമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.സ്കൂൾ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം കൺവീനർ ദിവ്യ ടി.ജി. സ്വാഗതം ആശംസിച്ചു.

ഉമൈബാൻ, ഫാത്തിമമെഹറ, വൈഗ ശ്രീദേവ്, അനാമിക, ദേവപ്രയാഗ് എന്നിവർ വായനാനുഭവങ്ങൾ, ആസ്വാദനക്കുറിപ്പുകൾ, യാത്രാനുഭവങ്ങൾ എന്നിവ അവതരിപ്പിച്ചു.സംഗീതാ വിജി നന്ദി രേഖപ്പെടുത്തി. പരിപാടി വായനയെ കൂടുതൽ അടുത്തറിയാനും പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങൾ കണ്ടെത്താനും വിദ്യാർഥികൾക്ക് പ്രചോദനമായതായി അധ്യാപകരും വിദ്യാർഥികളും അഭിപ്രായപ്പെട്ടു.
