
വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു
- പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( സംഗീതനാടക അക്കാദമി അവാർഡ് ജേതാവ്) നിർവ്വഹിച്ചു
മുചുകുന്ന്: മുചുകുന്ന് യു.പി സ്കൂളിൽ വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( സംഗീതനാടക അക്കാദമി അവാർഡ് ജേതാവ്) നിർവ്വഹിച്ചു.

ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് രഘുനാഥ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. ലത അരയങ്ങാട്ട്, മനോജ് . എ, ഫഹദ് എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വാഗതം സിന്ധു എം.കെ യും ഷീബ ചിറ്റരിക്കൽ നന്ദിയും പറഞ്ഞു.
CATEGORIES News