
വിനോദ് ബാലന് രാഷ്ട്രസേവ പുരസ്ക്കാരം
- മേഴ്സി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് CEO വിനോദ് ബാലന് ബ്രീസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാ വാചസ്പതി ഡോ. കെ. പി. സുധീര നൽകി.
എറണാകുളം: എപിജെ അബ്ദുൽ കലാം രാഷ്ട്രസേവാ പുരസ്കാരം മേഴ്സി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് CEO വിനോദ് ബാലന് ബ്രീസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാ വാചസ്പതി ഡോ. കെ. പി. സുധീര നൽകി.
സാമൂഹിക ,വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിദ്യാനിധി, കൈവിളക്ക്, അക്ഷരച്ചിന്തുകൾ എന്നിങ്ങനെയുള്ള സമുഹ ശ്രദ്ധ പിടിച്ചു പറ്റിയ പ്രാജക്ടുകളെ മുൻനിർത്തിയാണ് അവർഡിന് പരിഗണിച്ചത്. NSDC യുടെ ദേശീയ നൈപുണ്യ പദ്ധതിയുടെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ റൈസിംഗ് സ്റ്റാർ അവാർഡ്, ദി ബസ്റ്റ് പെർഫോമൻസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട് . ഓരോ വാർഡിലെയും വനിതകൾക്ക് സൗജന്യമായി എ ഐ പരിശീലന പരിപാടി മേഴ്‌സി കോളേജിൽ വച്ച് നടന്നു വരുന്നു. വിനോദ് ബാലൻ ഇപ്പോൾ P C A യുടെ സംസ്ഥാന പ്ലേസ്മെൻ്റ് കോ ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു വരുന്നു.
