കൊയിലാണ്ടി നന്തിമേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി നന്തിമേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

  • ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടി: കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിത്തമുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.മേൽപ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ലോറിയിൽ നിന്ന് പുക ഉയരുന്നതും തുടർന്ന് തീ ആളിപ്പടരുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും മറ്റ് വാഹനയാത്രികരും വിവരം കൊയിലാണ്ടി അഗ്നിരക്ഷാസേനയെ അറിയിച്ചു.വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാസേന അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ച് തീ നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ അപകടമോ വൻ ദുരന്തമോ ഒഴിവാക്കാനായി.

പ്രാഥമിക വിവരങ്ങൾ പ്രകാരം ലോറിയിലെ ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തെ തുടർന്ന് മേൽപ്പാലത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചതോടെയാണ് സ്ഥിതി സാധാരണ നിലയിലായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )