
വിയ്യൂർ വായനശാല പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു
- പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:വിയ്യൂർ വായനശാല പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു. വായനശാലയുടെ മുൻകാല സാരഥികളുടെ ഓർമ്മയ്ക്കായി അഞ്ച് വൃക്ഷതൈകൾ നട്ടു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അദ്ധ്യക്ഷം വഹിച്ചു. പൊയിലിൽ രാമകൃഷ്ണൻ , ടി.പ്രസന്ന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി പി.പി രാധാകൃഷ്ണൻ സ്വാഗതവും ലിഷ നന്ദിയും പറഞ്ഞു. ഹരിഷ്മ ദാസ് , ഷൈമ എം. കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
CATEGORIES News
