വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

  • ജയരാജന്റേത് പക്വതയുള്ള നിലപാടാണെന്ന് അദ്ദേഹം മുഖപ്രസംഗത്തിൽ പ്രശംസിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്. ജയരാജന്റേത് പക്വതയുള്ള നിലപാടാണെന്ന് അദ്ദേഹം മുഖപ്രസംഗത്തിൽ പ്രശംസിച്ചു.

വിവാദങ്ങൾക്ക് അപ്പുറത്ത് നാടിന്റെ വികസന ലക്ഷ്യങ്ങൾക്കാണ് രാഷ്ട്രീയകക്ഷികൾ മുൻഗണന നൽകേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വലിയ പദ്ധതികൾ തകിടം മറിക്കുന്നത് സംസ്ഥാനത്തിന്റെ പൊതുവികസനത്തെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )