
വേളൂർ ജിഎംയുപി സ്കൂളിലെ അധ്യാപകരും കുട്ടികളും കൈകോർത്തുനേടിയത് 1ലക്ഷം
- ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ
അത്തോളി: വേളൂർ ജിഎംയുപി സ്കൂളിലെ 59 വിദ്യാർഥികൾകളും അധ്യാപകരും കൈകോർത്തപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 സ്കൂൾ കുട്ടികൾ തങ്ങളുടെ സമ്പാദ്യ പദ്ധതിയായ ‘ബാലനിധി’യിലെ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് .ഇതോടൊപ്പം സമ്പാദ്യപദ്ധതിയിൽ അംഗങ്ങളല്ലാത്ത വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കൂടി വിഹിതമിട്ടതോടെ തുക ഒരു ലക്ഷത്തിലെത്തി.
തുക എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രധാനാധ്യാപകൻ ടി.എം. ഗിരീഷ് ബാബു പറഞ്ഞു.
CATEGORIES News