
വോട്ടിനൊരുങ്ങി കോഴിക്കോട്
- വോട്ടു ചെയ്യാൻ 28,51,514 പേർ
- 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും
കോഴിക്കോട്: വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു.
വടകര മണ്ഡലത്തിൽ 6,81,615 പുരുഷന്മാരും 7,40,246 സ്ത്രീകളും 22 ട്രാൻസ്ജെൻഡറുകളും 14,21,883 വോട്ടർമാരും കോഴിക്കോട് മണ്ഡലത്തിൽ 6,91,096 പുരുഷൻമാരും 7,38,509 സ്ത്രീകളും 26 ട്രാൻസ്ജെൻഡർമാരുമായി 14,1218,65,4,51 പേർ അർഹരായ വോട്ടർമാരാണ്. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയിൽ 1207ഉം പോളിംഗ് സ്റ്റേഷനും വോട്ടിംഗ് മെഷീനും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മുതൽ നിയോജക മണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂർവവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയതായും ജില്ലാ കലക്ടർ അറിയിച്ചു.