
‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലി സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ച് കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി
- എം.എൽ.എ പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ച് കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. നവംബർ 7 ന് കോഴിക്കോട് നടക്കുന്ന വോട്ട് ബച്ചാവോ ദേശ് ബച്ചാവോ മഹാറാലിയുടെ വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.എം.എൽ.എ പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വോട്ട് ബച്ചാവോ ദേശ് ബച്ചാവോ മഹാറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കുന്നതിന്നുള പോരാട്ടത്തിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തെറോത്ത് അദ്ധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ കെ.പി.സി.സി അംഗങ്ങളായ കെ.രാമചന്ദ്രൻ മാസ്റ്റർ, പി. രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, സി.വി.ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.പി.ഭാസ്ക്കരൻ, വി.വി. സുധാകരൻ, ദളിത് കോൺഗ്രസ്സ്നേതാവ്വി.ടി സുരേന്ദ്രൻ, പി.വി വേണുഗോപാൽ, തങ്കമണി ചൈത്രം, തൻ ഹീർ കൊല്ലം, സത്യനാഥൻ മാടഞ്ചേരി, ഇ.എം. ശ്രീനിവാസൻ, രമ്യ മനോജ് എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡണ്ടുമാരായ അനിൽ പാണലിൽ, ഷബീർ എളവനക്കണ്ടി, വി.പി പ്രമോദ്, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവർ കൺവെൻഷന് നേതൃത്വം നല്കി.
