വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങൾ എസ് ഐ ടിയ്ക്ക് ലഭിച്ചെന്നു സൂചന

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങൾ എസ് ഐ ടിയ്ക്ക് ലഭിച്ചെന്നു സൂചന

  • വടകര സ്ക്വാഡ് വാട്ട്സ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ് ഐ ടി ക്ക് നിർണായക വിവരങ്ങൾ കിട്ടിയതെന്നാണ് സൂചന

കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയെന്ന് സൂചന. വ്യാജ സ്ക്രീൻഷോട്ട് നിർമാണം സംബന്ധിച്ച തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് എസ് ഐടി.ആദ്യ ഘട്ടത്തിൽ തന്നെ സ്ക്രീൻ ഷോട്ട് പ്രചരിച്ച കൂടുതൽ ഗ്രൂപ്പുകളെക്കുറിച്ചും എസ് ഐ ടി ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കൂടുതൽ പേർക്ക് എസ് ഐ ടി നോട്ടീസ് നൽകി. വടകര സ്ക്വാഡ് വാട്ട്സ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ് ഐ ടി ക്ക് നിർണായക വിവരങ്ങൾ കിട്ടിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ മാധ്യമ ചർച്ചയായി മാറേണ്ട ഒന്ന് എന്ന നിലയിലാണ് വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമിക്കുന്നതിലേക്ക് ഡിവൈഎഫ്ഐ നേതാക്കൾ പോയെന്നാണ് വിവരം.

വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി എസ് ഐ ടിക്ക് ലഭിച്ചത്. സ്ക്രീൻഷേ4) നിർമിച്ചത് സംബന്ധിച്ച തെളി പരമാവധി ശേഖിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. തെളിവ് കൂടി ലഭിച്ചു കഴിഞ്ഞാൽ നിർമിച്ചയാളെ വിളിച്ചു വരാത്താനും പ്രതിചേർക്കാന കഴിയുമെന്ന ആത്മവിശ്വസത്തിലാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )