
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം( ഫെസ്റ്റിവ) ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
- ചടങ്ങ് ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ നിർവഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം( ഫെസ്റ്റിവ) ക്യാമ്പയിൻ ജൂൺ13,14 ദിവസങ്ങളിൽ വരകുന്ന് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് ന നടന്നു. ചടങ്ങ് ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ നിർവഹിച്ചു .വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സി ടി അധ്യക്ഷയായി.

നഗരസഭ കൗൺസിലർമാരായ ശ്രീ രമേശൻ മാസ്റ്റർ, ബീന, ബിനില. ബാലകൃഷ്ണൻ വലിയാട്ടിൽ,രമ്യ,തസ്നിയ,നോർത്ത് സിഡിഎസ് ചെയർപേഴ്സൺ, മിനി ആർ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബാലസഭ RP മാരായ, സന്തോഷ്, ശ്രീജില, ഫാത്തിമ എന്നിവർ കുട്ടികൾക്കായുള്ള ക്ലാസ് നയിച്ചു. ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി സംസാരിച്ചു .സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ നന്ദി അറിയിച്ചു.
CATEGORIES News
