ശക്തമായ കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു

ശക്തമായ കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു

  • ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്, ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു

കാപ്പാട് : ശക്തമായ കാറ്റിലും മഴയിലും കാപ്പാട് ബീച്ചിലെ ഇലക്ട്രിക്ക് പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട് .ചേമഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഉണ്ടായതിനാൽ ഒട്ടനവധി മരങ്ങൾ കടപുഴകി വീണത് കാരണം വൈദ്യുതി വിതരണം താറുമാറായി കിടക്കുകയാണ്.

മിക്ക ഫീഡറുകളും ഓഫാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്, ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. ലൈൻ പൊട്ടിയത്,പോസ്റ്റ് പൊട്ടിയത്,മരം ലൈനിൽ വീണത് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഫോൺ നമ്പർ സഹിതം 9496010933 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക എന്ന് അധികൃതർ അറിയിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )