ശബരിമല തീർത്ഥാടകൻ പമ്പാനദിയിലെ ഒഴുക്കിൽപെട്ടു മരിച്ചു

ശബരിമല തീർത്ഥാടകൻ പമ്പാനദിയിലെ ഒഴുക്കിൽപെട്ടു മരിച്ചു

  • കുളിക്കാൻ ഇറങ്ങിയപ്പോയാണ് പമ്പാ നദിയിലെ മാടമൺ വള്ളക്കടവിൽ മുങ്ങിതാണത്

റാന്നി:ശബരിമല ദർശനം കഴിഞ്ഞു ഇറങ്ങിയ തീർത്ഥാടക സംഘത്തിലെ ഒരാൾ പമ്പാനദിയിലെ ഒഴുക്കിൽപെട്ടു മരിച്ചു.തിരുവനന്തപുരം കഴക്കൂട്ടം കരിമണൽ സ്വദേശി ആർഎൽഎസ് ഭവനം അശ്വലി (ചിക്കു-22) ആണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയപ്പോയാണ് പമ്പാ നദിയിലെ മാടമൺ വള്ളക്കടവിൽ മുങ്ങിതാണത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല . സംഘമായി എത്തിയ സ്വാമിമാരുടെ കൂട്ടത്തിൽ നിന്നുമാണ് അശ്വലി കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടത്. തടയണ ഉള്ള സ്ഥലമായതുകൊണ്ട് ഇവിടെ വെള്ളം എപ്പോഴും കൂടുതൽ ആണ്. പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് ഇവിടെ ഉണ്ടെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )