
ശാരീരിക അവശത മറന്ന് മമ്മൂക്കയും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ
- എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി .
കോടിക്കൽ:ഫേസ് കോടിക്കൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാ ആഘോഷ പരിപാടി വൈവിധ്യമാർന്നപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശാരീരിക അവശത വകവക്കാതെ പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധപൂർവ്വം വന്നെത്തിയ പി .കെ മമ്മു എന്ന പൊതു പ്രവർത്തകനാണ് ശ്രദ്ധേയനായത്.അദ്ദേഹം പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി .

ഫേസ് കോടിക്കൽ പ്രസിഡണ്ട് ലിയാക്കത്ത് എഫ് .എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം പി.ടി സ്വാഗതം പറഞ്ഞു. വി .കെ ഇസ്മായിൽ, നസീർ എഫ് .എം ഷെഫീക്ക് സംസം, മുഹാദ് വി. പി, സഹദ് എം എന്നിവർ സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യത്തിന്റെ മഹനീയ ദിനത്തിൽ ഇബ്രാഹിം തിക്കോടി യുടെ കുറച്ച് പുസ്തകങ്ങൾ ലൈബ്രറിക്കായി ലിയാക്കത്തിന് കൈമാറി . ഒപ്പം പായസ വിതരണവും നടന്നു
CATEGORIES News
