ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിന് അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിന് അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി

  • അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം

കാലടി: ശ്രീശങ്കരാചാര്യ സംസ്‌ത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിന് അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി. പ്രവേശന പരീക്ഷ മേയ് നാലിന് മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും ആരംഭിക്കും. മേയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് എംഎ, എംഎസ്സി, എംഎസ്ഡബ്ലിയു കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മുഖ്യ കാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം പ്രാദേശിക കാമ്പസുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )