സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • മേയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട പരീക്ഷ മുൻനിർത്തിയാണ് മൂല്യനിർണയ നടപടികൾ സിബിഎസ്ഇ വേഗത്തിലാക്കിയത്

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഡിജിലോക്കർ, ഉമാങ്ങ് ആപ്ലിക്കേഷൻ എന്നിവയിലൂടെ ഫലം അറിയാനാകും. ഇന്ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉടൻ പുറത്തുവിട്ടേക്കും.

മേയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട പരീക്ഷ മുൻനിർത്തിയാണ് മൂല്യനിർണയ നടപടികൾ സിബിഎസ്ഇ വേഗത്തിലാക്കിയത്. വിദ്യാർഥികൾക്ക് മാർക്കുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കാൻ ഡിജിലോക്കർ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )