സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിൽ : പാഠപുസ്ത‌ക വിതരണവും പരിശീലനവും വഴിമുട്ടി

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിൽ : പാഠപുസ്ത‌ക വിതരണവും പരിശീലനവും വഴിമുട്ടി

  • സംസ്ഥാനത്ത് ആകെ മൂന്നര കോടിയോളം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്.

തിരുവനന്തപുരം : സ്‌കൂൾ തുറക്കാൻ ഇനി മൂന്നാഴ്‌ച മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് ഉറപ്പാണെങ്കിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം അനിശ്ചിതത്വത്തിലാണ്.

സംസ്ഥാനത്ത് ആകെ മൂന്നര കോടിയോളം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്.എന്നാൽ സർക്കാർ അച്ചടിശാലയായ കെബിപിഎസ്സിൽ ഇതുവരെ ഏകദേശം 79 ലക്ഷം പുസ്തകങ്ങളുടെ അച്ചടി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ജൂൺ ഒന്നിന് മുൻപ് ഒന്നാം വാരം വിതരണം ചെയ്യുമെന്ന മുൻമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )