എം വി ഹോണ്ടിയസ് ക്രൂസിൽ ഹാന്റ വൈറസ് ബാധ : ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചു

എം വി ഹോണ്ടിയസ് ക്രൂസിൽ ഹാന്റ വൈറസ് ബാധ : ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചു

  • ഇതോടെ കപ്പലിലെ യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒൻപതായി ഉയർന്നു

അർജന്റീന : ഹാന്റ വൈറസ് പടർന്ന എം വി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 17 യുഎസ് പൗരന്മാർക്ക് നടത്തിയ പരിശോധനയിൽ ഒരാളുടെ ആൻഡീസ് വൈറസ് പിസിആർ ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു.

ഇതോടെ കപ്പലിലെ യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒൻപതായി ഉയർന്നു. മറ്റൊരു യാത്രക്കാരന് കൂടി നേരിയ തോതിൽ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് യുഎസ് ആരോഗ്യ വകുപ്പ് അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 20 രാജ്യങ്ങളിൽ നിന്നുള്ള 150-ഓളം യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )