
സംസ്ഥാനത്ത് നടപ്പുസാമ്പത്തികവർഷത്തിലെ ആദ്യ അഞ്ചുമാസം സംസ്ഥാന സർക്കാരിന്റെനികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച്ഒൻപതിനായിരം കോടിയിലധികംകൂടിയെന്ന് കണക്ക്
- ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള
- നികുതി വരുമാനത്തിന്റെ കണക്കാണ് പുറത്തുവന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു
മാസം സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം മുൻ
വർഷത്തെ അപേക്ഷിച്ച്ഒൻപതിനായിരം കോടിയിലധികം
കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള
നികുതി വരുമാനത്തിന്റെ കണക്കാണ് പുറത്തുവന്നത്.
ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി
വരുമാനം മുൻ മാസത്തേക്കാൾ 4700 കോടിയാണ്
വർധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക് മുൻ വർഷത്തെ ഇതേ സമയത്തേക്കാൾ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടിയെന്നതാണ് മറ്റൊരു സവിശേഷത. ആദ്യത്തെ അഞ്ച് മാസത്തെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റ് കണക്കാക്കിയതിന്റെ നാൽപത് ശതമാനമാണ് ആദ്യ അഞ്ച് മാസം കൊണ്ട് ഖജനാവിലെത്തിയത്. മുൻ വർഷം ഇത് 35 ശതമാനമായിരുന്നു.

വിൽപന നികുതി ഏതാണ്ട് കഴിഞ്ഞ വർഷത്തേതു പോലെയാണ്. ആദ്യ 5 മാസം നികുതി വരുമാനം 51578.32 കോടിയാണ്. ഓണം വിപണി തുണച്ചപ്പോൾ കഴിഞ്ഞ മാസം 14118 കോടിയാണ് നികുതിയേതര വരുമാനത്തിൽ മുൻ വർഷത്തെക്കാൾ എട്ടു ശതമാനത്തോളം വർധനയുണ്ടായി. 7727 കോടിയാണ് പിരിച്ചത്. എന്നാൽ കഴിഞ്ഞ മാസം ഒരു രൂപ പോലും ഗ്രാൻഡായി കിട്ടിയില്ല. റവന്യു കമ്മി ആദ്യ 5 മാസത്തെ ബജറ്റ് കണക്കാക്കിയതിന്റെ പകുതിയിലെത്തി, 18688 കോടി. എന്നാൽ കഴിഞ്ഞ വർഷം ആദ്യ 5 മാസം റവന്യൂ കമ്മി ഇരുപതിനായിരം കോടി രൂപ ആയിരുന്നു. കടമെടുപ്പ് മുൻ വർഷത്തേക്കാൾ കൂടി. ആകെ 30560.93 കോടി രൂപയാണ് ആദ്യ അഞ്ച് മാസത്തിലെ കടം. കഴിഞ്ഞ മാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുൻ കമ്മി ആദ്യ 5 മാസത്തെ ബജറ്റ് കണക്കാക്കിയതിന്റെ പകുതിയിലെത്തി, 18688 കോടി. എന്നാൽ കഴിഞ്ഞ വർഷം ആദ്യ 5 മാസം റവന്യൂ കമ്മി ഇരുപതിനായിരം കോടി രൂപ ആയിരുന്നു. കടമെടുപ്പ് മുൻ വർഷത്തേക്കാൾ കൂടി. ആകെ 30560.93 കോടി രൂപയാണ് ആദ്യ അഞ്ച് മാസത്തിലെ കടം. കഴിഞ്ഞ മാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുൻ വർഷം ആദ്യ 5 മാസം 26974.13 കോടിയാണ് കടമെടുത്തത്. മൂലധന ചെലവും മുൻ വർഷത്തേക്കാൾ കൂടി. 10458 കോടി രൂപയാണ് മൂലധന ചെലവ്.
