സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മഴ തുടരും

  • 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത രണ്ട് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരും.

ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്.ഇതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും ഇന്നലെ എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )