
സായാഹ്ന ധർണസംഘടിപ്പിച്ചു
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽപോസ്റ്റ് ഓഫീസിനുസിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽപോസ്റ്റ് ഓഫീസിനു മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനെതിരെയും മേലൂർ കുറുവങ്ങാട് നടേരി പെരുവട്ടൂർ പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നതിനെതിരെയും ആണ് സമരം.

പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇ കെ അജിത്ത്, അഡ്വക്കേറ്റ് സുനിൽമോഹൻ,കെ ചിന്നൻ നായർ , കെ രമേശ്ചന്ദ്ര ,രമ്യ പണ്ടാരക്കണ്ടി,എൻ കെ വിജയഭാരതി എന്നിവർ സംസാരിച്ചു . എസ്പി രമേശൻ,പി വി രാജൻ,കെ സദാനന്ദൻ, ഇ കെ ബൈജു, കെ ശശിധരൻ, ബാബു പഞ്ഞാട്ട്,ടി കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News
