സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു

സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു

  • സെക്രട്ടറി പി കെ മുകുന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ 53 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു

കൊയിലാണ്ടി:രണ്ടു ദിവസങ്ങളിലായി ഇ എം എസ് ടൗൺ ഹാളിലെ കെ വി രാഘവൻ നഗറിൽ നടന്ന സി ഐ ടി യു ജില്ലാസമ്മേളനം സമാപിച്ചു.സെക്രട്ടറി പി കെ മുകുന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ 53 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് ടി പി രാമകൃഷ്ണൻ, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി കെ ഹരികൃഷ്ണൻ, എൻ കെ രാമചന്ദ്രൻ, പി പി പ്രേമ, ശശികുമാർ എന്നിവർ സംസാരിച്ചു.വി കെ വിനു ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു കെ ദാസൻ നന്ദി പറഞ്ഞു.മാമ്പറ്റ ശ്രീധരൻ പ്രസിഡൻ്റും പി കെ മുകുന്ദൻ ജന.സെക്രട്ടറിയും പി കെ സന്തോഷ് ട്രഷററുമായി 94 അംഗ ജില്ലാ കമ്മറ്റിയേയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.

ഭാരവാഹികൾ പ്രസിഡൻ്റ്: മാമ്പറ്റ ശ്രീധരൻ
ജന.സെക്രട്ടറി: പി കെ മുകുന്ദൻ ട്രഷറർ: പി കെ സന്തോഷ്
വൈസ് പ്രസിഡൻറുമാർ: ടി വിശ്വനാഥൻ, ടി ദാസൻ, കെ ദാസൻ, കെ ഷീബ, വി കെ മോഹൻ ദാസ്, കെ ജയപ്രകാശ്, പി ബാബു, വി കെ വിനു, ചിഞ്ചു ശേഖർ, പി ഗിരിജ, സി സുനിത, എം കെ ശശി, ഇ വിനോദ് കുമാർ സെക്രട്ടറിമാർ:
ഐ റജുല, എം ഗിരീഷ്, എൻ കെ രാമചന്ദ്രൻ, കെ കെ മമ്മു, പി കെ പ്രേംനാഥ്, സി നാസർ, പി സി സുരേഷ്, പരാണ്ടി മനോജ്, കെ പ്രഭീഷ്, സി അവിന, എൻ രമേശൻ, സജീഷ്, സി സി രതീഷ് എന്നിവരടക്കം 94 അംഗ കമ്മറ്റിയേയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )