സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ആസ്വാദകശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ആസ്വാദകശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

  • കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു

കോഴിക്കോട് :സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ആസ്വാദകശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ഏറെ നാളായി കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ നായികയായിരുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാടകവേദികളിലൂടെയാണ് സാവിത്രി ശ്രീധരനെ കലാസ്വാദകർ ആദ്യം പരിചയപ്പെടുന്നത്. 1961 ലാണ് ആദ്യമായി നാടക വേദിയിൽ എത്തുന്നത്. കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടക വേദിയിൽ സജീവമായിരുന്നു. എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇൻ ചൈന, പപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷം ആയിരുന്നു. മികച്ച നാടക നടിക്കുള്ള അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )