
സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ അനുമോദനവുംആരോഗ്യ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു
- വാർഡ് കൗൺസിലർ പി കെ ഷൈജു ഉദ്ഘാടനം ചെയ്തു.
വിയൂർ: വിയ്യൂരിലെ സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ അനുമോദന സമ്മേളനവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അനുമോദനസമ്മേളനം എട്ടാം വാർഡ് കൗൺസിലർ പി കെ ഷൈജു ഉദ്ഘാടനം ചെയ്തു. ഒൻപതാം വാർഡ് കൗൺസിലർ അഡ്വ- പിടി ഉമേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

മാനസിക ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ സുമിത ആർ ക്ലാസ് നയിച്ചു. സി.ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. യോഗത്തിൽ രാമകൃഷ്ണൻ കെ കെ , ബാലചന്ദ്രൻ നാമംഗലത്ത്, മഠത്തിൽ പ്രമോദ്, പ്രേമാനന്ദൻ കെ, രാമകൃഷ്ണൻ മാസ്റ്റർ ,ബിന്ദു നാമംഗലത്ത്, ഉഷാരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
CATEGORIES News
