
സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
- ഇന്ന് പുലർച്ചെ അഞ്ചരയോടെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് അതിദാരുണമായ ഈ അപകടം നടന്നത്.
എറണാകുളം : സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ട്രെയിൻ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് കാൽ വഴുതി വീണാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് അതിദാരുണമായ ഈ അപകടം നടന്നത്. വഞ്ചിനാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35-40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ പക്കൽ ഐഡി യുവതിയുടെ പക്കൽ ഐഡി കാർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു. റെയിൽവേ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലവിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
CATEGORIES News
TAGS ERNAKULAM
