കണ്ണൂർസെൻട്രൽ ജയിലിലെ ജീവനക്കാരുടെ കുറവ് സുരക്ഷാ പരിശോധനകളെ ബാധിക്കുന്നു

കണ്ണൂർസെൻട്രൽ ജയിലിലെ ജീവനക്കാരുടെ കുറവ് സുരക്ഷാ പരിശോധനകളെ ബാധിക്കുന്നു

.ജയിലിൽ നിലവിൽ 10 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവുകളുണ്ട്

കണ്ണൂർ: ജീവനക്കാരുടെ കുറവ് കണ്ണൂർസെൻട്രൽ ജയിലിലെ സുരക്ഷാ പരിശോധനകളെ ബാധിക്കുന്നു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവുകൾ നികത്താത്തതും നിലവിലുള്ള ജീവനക്കാരിൽ ഒരു വിഭാഗംപരിശീലനത്തിനും മറ്റ് ജോലികൾക്കുമായി മാറിനിൽക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.ജയിലിൽ നിലവിൽ 10 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ഒമ്പത് എപിഒമാർ പരിശീലനത്തിനായി പോയിരിക്കുകയാണ്. ജോലി ക്രമീകരണത്തിൻ്റെ ഭാഗമായി രണ്ട് എപിഒമാർ മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്നു. ഇതോടെ ജയിലിലെ ദൈനംദിന സുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള ചുമതലകൾ പ്രതിസന്ധിയിലായി.അതിനിടെ ജയിലിൽ നിന്ന് തുടർച്ചയായി നിരോധിത വസ്‌തുക്കൾ പിടികൂടുന്നതും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ഈ മാസം മാത്രം രണ്ട് തവണ ഹാഷിഷ് ഓയിലും മൊബൈൽ ഫോണുകളും കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ജയിലിനുള്ളിലേക്ക് നിരോധിത വസ്തുക്കൾ എത്തുന്നത് തടയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കോടതികളിലും മറ്റും പോയി ജയിലിൽ തിരിച്ചെത്തുന്ന തടവുകാരുടെ ദേഹപരിശോധന കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ല.

കൂടാതെ, പ്രതികളെ കോടതികളിലേക്ക് കൊണ്ടുപോകാൻ എആർ ക്യാംപിൽ നി പൊലീസുകാരെ ലഭിക്കാത്ത സാഹചര്യവുമുണ്ട്. കൂടാതെ, പ്രതികളെ കോടതികളിലേക്ക് കൊണ്ടുപോകാൻ എആർ ക്യാംപിൽ നിന്ന് പൊലീസുകാരെ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇതോടെ പ്രതികളുടെ കോടതി യാത്രയുടെ ചുമതലയും ജയിൽ ഉദ്യോഗസ്ഥർ തന്നെ ഏറ്റെടുക്കേണ്ടിവരുന്നു. ജീവനക്കാരുടെ കുറവ് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങളെയും ദൈനംദിന പ്രവർത്തനങ്ങളെയും ഒരുപോലെ ബാധിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )