
സർഗ്ഗ ജാലകം പരിപാടിയുടെ ഉദ്ഘാടനവും സമ്മാന വിതരണവും
- വിവിധ സെന്ററുകളിലായി കുട്ടികൾക്ക് ശനിയാഴ്ചകളിൽ സർഗ്ഗ ജാലകം പ്രത്യേക പരിശീലനം നൽകിവരുന്നു
പന്തലായനി:ഭിന്നശേഷി കുട്ടികളിലെ സർഗ വാസനയുണർത്തുന്നതിനും
അക്കാദമിക പിന്തുണ നൽകുന്നതിനുമായി ശനിയാഴ്ചകളിൽ വിവിധ മേഖലളിൽ വൈദഗ്ധ്യമുള്ളവരുടെ നേതൃത്വത്തിൽകുട്ടികൾക്ക് ബഹുമുഖ ബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി പന്തലായനി ബി ആർ സി തയ്യാറാക്കിയ തനത് പദ്ധതിയായ സർഗ്ഗ ജാലകം പരിപാടിയുടെ ഉദ്ഘാടനവും സമ്മാന വിതരണവും നടന്നു.നൃത്തം സംഗീതം ചിത്രരചന ടെക്നോളജി ബേസ്ഡ് എഡ്യുക്കേഷൻ, പരിഹാര ബോധന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ സെന്ററുകളിലായി കുട്ടികൾക്ക് ശനിയാഴ്ചകളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. ഉദ്ഘാടനവും സംസ്ഥാന കായിക മേളയിലെ വിജയി കൾക്കുള്ള സമ്മാനദാനവും കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. കനറാബാങ്ക് കൊയിലാണ്ടിയാണ് പരിപാടിയും വിജയികൾക്കുള്ള സമ്മാനവും സ്പോൺസർ ചെയ്തിരിക്കുന്നത്. പന്തലായനി ബിആർസി പരിധിയിൽ ഉള്ള പൊതു വിദ്യാലയങ്ങളിൽ 235 ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ വികസനത്തിനായി ധാരാളം പ്രവർത്തനങ്ങൾ സമഗ്രശിക്ഷ കേരള നടപ്പിലാക്കി വരുന്നു.

ഈ അധ്യയന വർഷം പൊതു വിദ്യാലയത്തിലെ കുട്ടികൾക്കായി നടത്തുന്ന കായിക മേളയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കു കൂടി അവസരം ലഭിച്ചു.പന്തലായനി ബി ആർ സിയിൽ നിന്നും 4 കുട്ടികൾ സംസ്ഥാന കായിക മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ചു. കോഴിക്കോട് ജില്ല ഭിന്നശേഷി കായിക മേളയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.വികാസ് കെ എസ് (ട്രെയിനർ, ബി ആർ സി പന്തലായനി),പ്രശോഭ് എം കെ (സ്പെഷൽ എഡ്യൂക്കേറ്റർ),അനിൽ എ കെ (സ്പെഷൽഎഡ്യൂക്കേറ്റർ),രസിത പി (സ്പെഷൽ എഡ്യൂക്കേറ്റർ),സിൽജ ബി (സ്പെഷൽ എഡ്യൂക്കേറ്റർ)എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
