
ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്
- കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം.
കൊയിലാണ്ടി: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിതകർമസേനാംഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടി. സംഭവത്തെ കുറിച്ച് ഹരിത കർമസേനാംഗം പറയുന്നതിങ്ങനെ,
ഇരുപതാം വാർഡിൽ, ചാക്ക് കെട്ട് അട്ടി വെച്ചതിന്റെ കൂടെ ആരോ ഒരു ചാക്കിൽ, പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി, എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി കവറിന്റെ കൂടെ വെച്ചിരിക്കുന്നു. അവർ അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു.

ഇന്ന് അവിടെ ചെന്ന് കാലിച്ചാക്കാണെന്ന് കരുതി എടുത്തതായിരുന്നു. കെട്ടഴിച്ചു നോക്കിയപ്പോൾ പാമ്പ് പുറത്തേക് ചാടി. നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി നഗരസഭയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന അംഗങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് നഗരസഭഅധികൃതർ
