ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി

ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി

  • കൂട്ടായ്മക്കായുള്ള ശില്പശാല മഹാത്മാ ട്രസ്റ്റ് ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.

പയ്യോളി :പയ്യോളി നഗരസഭയുടെ ഹരിതഭവനം പദ്ധതി ജന മനസ്സുകളിൽ എത്തിക്കാനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി. എഴുത്തുകാരും, നാടക പ്രതിഭകളും, അഭിനേതാക്കളും, ഗായകരും, ചിത്രകാരന്മാരും അടങ്ങുന്ന വമ്പൻ ടീമാണ് പരിസ്ഥിതി സംഘവുമായി കൈകോർക്കാനായി ഒത്തുചേർന്നത്. കൂട്ടായ്മക്കായുള്ള ശില്പശാല മഹാത്മാ ട്രസ്റ്റ് ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സെക്രട്ടറി വിജയൻ പെരിങ്ങാട് പദ്ധതി വിശദീകരണം നടത്തി. പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, ഇരിങ്ങൽ അനിൽകുമാർ, മുൻ കൗൺസിലർ അബ്ദു റസാഖ് ,രാജൻ കൊളാവിപ്പാലം ,മുസദിഖ് പയ്യോളി,കെ.പി.വഹാബ് എന്നിവർ സംസാരിച്ചു.

തെരുവുനാടകം, മാജിക് ഷോ, ചിത്രരചന , നാടൻ പാട്ട് ,മാപ്പിളപ്പാട്ട് തുടങ്ങിയ രൂപങ്ങളിൽ പ്രചരണം കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്.കലാ സാഹിത്യ സംഘത്തിന്റെ നേതാവായി സി.സി ചന്ദ്രനെയും, ഉപ നേതാവായി പ്രശോഭ് മേലടിയേയും, മാനേജരായി ദിലീപ് കീഴൂരിനെയും തിരഞ്ഞെടുത്തു.
ഇബ്രാഹിം തിക്കോടി, ജയൻ മൂരാട്, എസ് .അശോക് കുമാർ, ശ്രീജില കീഴൂർ, സമീറ മൂരാട് ,വി.വി രാമേന്ദ്രൻ, എൻ. ടി മുജീബ് ,അജിത്ത് പുന്നോളി എന്നിവർ നേതൃത്വം നൽകി.പൊതുസ്ഥലങ്ങളിലും ഡിവിഷൻ, ട്രസ്റ്റ് കൺവെൻഷനുകളിലുമായി പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )