
‘ഹരിതം മോഹനം’ കപ്പ വിളവെടുപ്പും കൃഷിയൊരുക്കവും നടത്തി
- കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ടിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘ഹരിതം മോഹനം’ കപ്പ വിളവെടുപ്പും കൃഷിയൊരുക്കവും നടത്തി. കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ടിൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലറായ അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എൻഎസ്എസ് ഡിസ്ട്രിക്ട് കോഓർഡിനേറ്റർും റീജിയണൽ പ്രോഗ്രാം കോർിനേറ്ററുമായ ശ്രീചിത്ത്, കൃഷി ഓഫീസർ വിദ്യ, കൊയിലാണ്ടി കോർപറേറ്റീവ് ബാങ്ക് മാനേജർ അഡ്വ: കെ വിജയൻ, പിടിഎ പ്രസിഡൻ്റ് പി.സുചീന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.എൻഎസ്എസ് പ്രോഗ്രാംഓഫീസർ നിഷദ ടീച്ചർ നന്ദി അറിയിച്ചു.എൻഎസ്എസ് ലീഡർമാരായ ജനിക, ഗൗതം എന്നിവർ സംസാരിച്ചു.
k
CATEGORIES News