അത്തോളി സഹകരണ ആശുപത്രിയുടെ സബ് സെന്റർ ഉദ്ഘാടനം ചെയ്തു

അത്തോളി സഹകരണ ആശുപത്രിയുടെ സബ് സെന്റർ ഉദ്ഘാടനം ചെയ്തു

അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ സബ് സെന്റർ ശ്രീമതി അശ്വതിഷിനിലേഷ്ന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

കാട്ടില പീടിക:അത്തോളി സഹകരണ ആശുപത്രിയുടെ സബ് സെന്റർ ഉദ്ഘാടനം ചെയ്തു.അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ സബ് സെന്റർ ശ്രീമതി അശ്വതിഷിനിലേഷ്ന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കേഷ്വാലിറ്റി ഉദ്ഘാടനം ബഹുമാനപ്പെട്ട ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജയ് ബോസ്,ലാബോറട്ടറി ഉദ്ഘാടനം ബഹുമാനപ്പെട്ട അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ, സോഫ്റ്റ്‌വെയർ ഉദ്ഘാടനം ബഹുമാനപ്പെട്ട ജോയിന്റ് രജിസ്ട്രാർ കോഴിക്കോട് ശ്രീമതി ഷീജ കെ,ഫാർമസി ഉദ്ഘാടനം ബഹുമാനപ്പെട്ട കൺസ്യൂമർഫെഡ് ഡയറക്ടറും സഹകരണ ആശുപത്രി മുൻ പ്രസിഡന്റുമായ ശ്രീ എം മെഹബൂബ് എന്നിവർ നിർവഹിച്ചു.

ചടങ്ങിന് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ.എം.മണി മാസ്റ്റർ, ചേമച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത്,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ വി സുരേന്ദ്രൻ, ശ്രീജകണ്ടിയിൽ, തെൽഹആരിഫ്, അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ കൊയിലാണ്ടി ശ്രീമതി ഹാബിത പി വി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ്, ശ്രീ എ.ടി ബിജു,പിസി സതീഷ് ചന്ദ്രൻ, പ്രസാദ് എംകെ,ഷറഫ് കോളിയോട്ട്,റസാക്ക് കാപ്പാട്, ബാബുകുളൂർ, സുജിത് കുമാർ എം, അബ്ദുൽ ഖാദർ ഹാജി, ഷിജു എംകെ, ഷിബിൻരാജ് ടി എസ്, ആശുപത്രി ഡയറക്ടർമാരായ സത്യൻ മാസ്റ്റർ,നൗഫൽ എം എന്നിവർ ആശംസ അറിയിച്ചുചടങ്ങിൽ ആശുപത്രിയുടെ പ്രസിഡണ്ട് ശ്രീ വി പി ബാലകൃഷ്ണൻ അവർകൾ സ്വാഗതം പറയുകയും ശ്രീ സാദിഖ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ എം കെ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ട് നന്ദി പറയുകയും ചെയ്തു
കാട്ടിലെ പീടിക കൈരളി ബിൽഡിങ്ങിൽ 2500 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ലബോറട്ടറി, ഫാർമസി എക്സറെ, കാഷ്വാലിറ്റി ഡ്രസ്സിങ് റൂം, OP തുടങ്ങി എല്ലാ വിഭാഗങ്ങളും ഉൾപ്പെടെയാണ് ഈ പ്രസ്തുത സബ് സെന്റർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )