
‘ആത്മാവിൽ അലിഞ്ഞ്’ പ്രകാശനം ചെയ്തു
- മാക്ബത്ത് പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു.
കോഴിക്കോട്: അഡ്വ. ശ്രീജിത്ത് കുമാർ രചിച്ച ‘ആത്മാവിൽ അലിഞ്ഞ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്നു. മാക്ബത്ത് പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു.എഴുത്തുകാരൻ പി.കെ. ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ജേർണലിസ്റ്റുമായ ഹരി രാജഗോപാൽ സ്വാഗതം പറഞ്ഞു. റാഷിദ് ഗസാലി പുസ്തകം ഏറ്റുവാങ്ങി എം.എ. ഷഹനാസ് (മാക്ബത്ത് പബ്ലിക്കേഷൻ) പുസ്തകപരിചയം നടത്തി.റിട്ട. ജഡ്ജി ആർ.എൽ. ബൈജു, അഡ്വ. അലി കോയ, ആർട്ടിസ്റ്റ് ബാലകൃഷ്ണൻ മാതൃഭൂമി, എ ഹരിദാസൻ, ശ്രീജിത്ത് വിയ്യൂർ എന്നിവർ ആശംസകൾ നേർന്നു. അഡ്വ. ശ്രീജിത്ത് കുമാർ മറുമൊഴി പറഞ്ഞു. ജീവനി നന്ദി രേഖപ്പെടുത്തി.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും സങ്കടങ്ങളും വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കാൻ ശ്രീജിത്ത് കുമാറിന് കഴിഞ്ഞിട്ടുണ്ടെന്നും, ആദ്യ പുസ്തകത്തിലൂടെ തന്നെ വായനക്കാരുടെ പ്രിയപ്പെട്ട രചനയായി ‘ആത്മാവിൽ അലിഞ്ഞ്’ മാറിയെന്നും പുസ്തകം പ്രകാശനം ചെയ്ത സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.
