ആരോഗ്യ വകുപ്പ്   വാങ്ങിയ ഐഫോണുകൾ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ

ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ

  • കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളിൽ ചിലതാണ് കാണാതായത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ നിയമസഭയിൽ. കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളിൽ ചിലതാണ് കാണാതായത്. 224 ഐഫോണുകളിൽ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

കണ്ണ് പരിശോധനക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കാനായാണ് ഐ ഫോണുകൾ ആരോഗ്യവകുപ്പ് വാങ്ങിയിരുന്നത്. അബിൻ വർക്കി എംഎൽഎയുടെ സബ് മിഷനാണ് ആരോഗ്യമന്ത്രി മറുപടി നൽകിയത്. 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകളാണ് വാങ്ങിയത്. വിവിധ മെഡിക്കൽ കോളേജുകളിൽ വാങ്ങിയ 124 വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹര്യമുണ്ടെന്നും വീഴ്ചകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )