
ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും
- രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും
തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ബിജെപി.

എങ്കിലും സമാന സാഹചര്യം ആവർത്തിക്കപ്പെടുമോ എന്ന ആശങ്ക നേതൃത്വത്തിന് പൂർണമായും ഒഴിഞ്ഞിട്ടില്ല. രാജിയിൽ നിന്ന് പിന്നോക്കം പോയ ശ്രീലേഖ എന്തു വിശദീകരണം വോട്ടർമാർക്ക് നൽകുമെന്നതിൽ ആകാംക്ഷ തുടരുകയാണ്.
CATEGORIES News
