
കെ.എം.ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഹൈക്കോടതി റദ്ദാക്കി
ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല
കൊച്ചി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം.ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിൽ കോടതി നേരത്തെ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ജസ്റ്റിസ് റദ്ദാക്കിയത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ.ഹരീഷിന്റെ പരാതിയിലാണ് കോടതി നിർദേശപ്രകാരം വിജിലൻസ് കേസെടുത്തിരുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ ആഡംബര വീട് ഷാജി നിർമിച്ചു എന്നായിരുന്നു പരാതി. തുടർന്ന് പ്രാഥമികാന്വേഷണം നടത്തിയ ശേഷം വിജിലൻസ് കേസെടുക്കുകയായിരുന്നു.
CATEGORIES News
TAGS kochi
