
ആൾ കേരള മാപ്പിള സംഗീത അക്കാദമി :പി എ ഹംസ പ്രസിഡന്റ്, നെല്ലിയോട്ട് ബഷീർ മാസ്റ്റർ ജനറൽ സെക്രട്ടറി,അനീസ് ആദം കൊയപ്പത്തൊടി ട്രഷറര്‍
- സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ,സംസ്ഥാന ട്രഷറര്‍ ടി എം സലീം,കോട്ടക്കൽ മുരളി ,കെ റഹിയാന ബീഗം,ലിസ സുചിതൻ,അനീസ സുബൈദ എന്നിവർ പ്രസംഗിച്ചു
കോഴിക്കോട്: ആൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ ബോഡി യോഗം കോഴിക്കോട്ട് ചേർന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ,സംസ്ഥാന ട്രഷറര്‍ ടി എം സലീം,കോട്ടക്കൽ മുരളി ,കെ റഹിയാന ബീഗം,ലിസ സുചിതൻ,അനീസ സുബൈദ എന്നിവർ പ്രസംഗിച്ചു.ആൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ സംസ്ഥാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി പി എ ഹംസ (പ്രസിഡന്റ് )നെല്ലിയോട്ട് ബഷീർ മാസ്റ്റർ (ജനറൽ സെക്രട്ടറി ) അനീസ് ആദം കൊയപ്പത്തൊടി (ട്രഷറര്‍ ) വർക്കിംഗ് പ്രസിഡന്റായി അഡ്വ പി എം ഹനീഫ് കോഴിക്കോട്,സീനിയർ വൈസ് പ്രസിഡന്റായി ടി എം സലീം കോഴിക്കോട്,അസോസിയേറ്റഡ് സെക്രട്ടറിയായി ഡോ മുനീർ നഹാസ് മലപ്പുറം എന്നിവരെ തെരഞ്ഞെടുത്തു.എം കെ അബ്ദുള്ളക്കോയ കോഴിക്കോട് ,അക്രം ചുണ്ടയിൽ മലപ്പുറം ,മുസ്തഫ തലശ്ശേരി കണ്ണൂർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

കോട്ടക്കൽ മുരളി മലപ്പുറം,കലാഭവൻ നൗഷാദ് എറണാകുളം,പി അഷറഫ് കാസർഗോഡ്,ഡോ കെ തോമസ് ജോസഫ് തൃശൂർ,നെയ്യാറ്റിൻകര അജയൻ തിരുവനന്തപുരം എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ഡൽഹിയിലെ ജന്തർ മന്ദിരിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം രേഖപ്പെടുത്തി.
