ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില

ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില

ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെറെ വില 92,320 രൂപയായി ഉയർന്നു.

കൊച്ചി: ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്.ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെറെ വില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 11,540 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 വർധിച്ച് 9,440 ആയും 14 കാരറ്റിന് 155 വർധിച്ച് 7,395 ആയും 9 കാരറ്റിന് 95 വർധിച്ച് 4,770 ആയും ഉയർന്നു. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ നിരക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )