ഇന്ധനവില വർധന : കേന്ദ്ര മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും

ഇന്ധനവില വർധന : കേന്ദ്ര മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും

  • പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനികൾ അനുമതി തേടിയിരിക്കുന്നത്.

ഡൽഹി : രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭഇന്ന് അനുമതി നൽകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭയോഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനികൾ അനുമതി തേടിയിരിക്കുന്നത്.

ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വരെ വർദ്ധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും. എണ്ണ കമ്പനികൾക്ക് പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ധനവില വർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )