
ഇന്ന് കർക്കിടക വാവ് : പിതൃപുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി സായൂജ്യമടഞ്ഞു
- പുലർച്ചെ മൂന്നു മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലി തറയിൽ കർമ്മങ്ങൾക്കായി ഭക്തജനങ്ങൾ വാഹനങ്ങളിലും, മറ്റും എത്തിയത് ആരംഭിച്ചു
കൊയിലാണ്ടി: പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകത്തിലെ കറുത്തവാവിൽ സ്ത്രീകളടക്കമുള്ള ആയിരങ്ങൾ വൃതശുദ്ധിയോടെ കടൽ തീരത്തും, പുഴയോരത്തും, വീടുകളി ലും .ബലിതർപ്പണം നടത്തി സായൂജ്യമടഞ്ഞു.പ്രസിദ്ധമായ മൂടാടി ഉരുപുണ്യ കാവിൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത് മൂടാടി ഉരുപുണ്ണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്ര ഭാരവാഹികൾനടത്തിയത്. പുലർച്ചെ മൂന്നു മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലി തറയിൽ കർമ്മങ്ങൾക്കായി ഭക്തജനങ്ങൾ വാഹനങ്ങളിലും, മറ്റും എത്തിയത് ആരംഭിച്ചു.. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തിരുന്നു. കൂടാതെ, കടലിനഭിമുഖമായി സുരക്ഷാവേലികൾ സ്ഥാപിച്ചു. പോലീസ്, അഗ്നി രക്ഷാ സേന, കോസ്റ്റ് ഗാർഡ്, മെഡിക്കൽ ആംബുലൻസ്, സൗകര്യങ്ങൾ ഒരുക്കും. ദേശീയ പാതയിലെ കവാടം മുതൽ രണ്ട് വരിയായി ക്ഷേത്രത്തിലെ ബലിതർപ്പണ്ണ കൗണ്ടറിലെക്ക് ഭക്തരെ കടത്തിവിട്ടത് അവിടെ നിന്നു തന്നെ ബലി സാധനങ്ങൾ വാങ്ങി ബലിത്തറയിലെക്ക് പ്രവേശിച്ച് ബലിതർപ്പണം കഴിഞ്ഞതിനു ശേഷം ക്ഷേത്ര കുളത്തിൽ കുളിക്കാനും സൗകര്യ മുണ്ടായി. പ്രഭാ ത ഭക്ഷണവും ഒരുക്കിയിരുന്നു.
കൊയിലാണ്ടി ഹാർബറിൽ ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ബലാതർപ്പണം നടത്തി. ഇവിടെയും നൂറുകണക്കിനാളുകളാണ് ബലിതർപ്പണം നടത്തിയത് ഭക്ത ജനങ്ങൾക്കായി എല്ലാ വിധ സൗകര്യവും ഒരുക്കിയിരുന്നു

കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കണയങ്കോട് പുഴക്കരികിൽ ഭക്തജനങ്ങൾ ബലിതർപ്പണം നടത്തി. പുലർച്ചെ മൂന്നു മുതൽ തന്നെ ഇവിടെ ബലിതർപ്പണം ആരംഭിച്ചു. സ്റ്റേറ്റ്ഹൈവേയിൽ ഭക്തജനങ്ങളുടെ വാഹനങ്ങൾ നിറഞ്ഞു
കുറുവങ്ങാട് പുതിയ കാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണം നടത്തി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. എല്ലാ ക്ഷേത്രങ്ങളിലും പിതൃക്കൾക്കായിപ്രത്യേക തിലഹോ ഹോമം അടക്കമുള്ളവഴിപാടുകളും ഒരുക്കിയിരുന്നു . പൊയിൽക്കാവ്, കാപ്പാട്, തീരത്തും ബലിതർപ്പണത്തിനായിനൂറു കണക്കിനാളുകൾ എത്തിച്ചേർന്നു.
