ഇലക്ഷൻ കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്തള്ള ഹർജി ; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഇലക്ഷൻ കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്തള്ള ഹർജി ; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്

  • 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്‌താണ് ഹർജി സമർപ്പിച്ചത്.

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്‌താണ് ഹർജി സമർപ്പിച്ചത്. ആർജെഡി എംപി മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ്മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ് ഹർജിക്കാർ.

ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ഈ വ്യവസ്ഥ.അഴിമതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഈ നിയമപരിരക്ഷ ബാധകമാകുന്നുവെന്നും കോടതികളുടെ അധികാരത്തെയും ജുഡീഷ്യൽ പരിശോധനയെയും ഇത് ഹനിക്കുന്നുവെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. വ്യക്തികൾക്ക് നിയമപരമായ പരിഹാരം തേടാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും അവകാശമുണ്ടെന്നും ഇത്തരം സമ്പൂർണ നിയമപരിരക്ഷ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജികൾ ഡിസംബർ 18ന് വീണ്ടും പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )