
ഇല്ലത്തുതാഴ- പെരുവട്ടൂർ റോഡിലൂടെയുള്ള ഗതാഗതം അതീവ ശോചന യവസ്ഥയിൽ
- റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞു നിൽക്കുന്നത് കാരണം ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നു.
വിയ്യൂർ:ഇല്ലത്തുതാഴ -പെരുവട്ടൂർ റോഡിന്റെ വിയ്യൂർ ഭാഗത്തു കൂടെ ഉള്ള ഗതാഗതം അതീവ ശോചനാവസ്ഥയിൽ. നാഷണൽ ഹൈവേയിൽ ഗതാഗത സ്തംഭനം ഉണ്ടാകുമ്പോൾ മേപ്പയ്യൂർ നെല്യാടി ഭാഗത്തേക്കുള്ള യാത്രക്കാർ പ്രധാനമായും ബദൽ പാതയായി ഉപയോഗിക്കുന്നത് ഇല്ലത്തുതാഴ പെരുവട്ടൂർ റോഡാണ്. ഇല്ലത്ത് താഴെ മുതൽ വിയ്യൂർ അമ്പലം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ സ്ഥിതി അതിദയനീയമാണ് റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞു നിൽക്കുന്നത് കാരണം ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽ പെടുന്നുണ്ട് . അധികൃതരുടെ അനാസ്ഥ മൂലമാണ് റോഡ് ഇങ്ങനെ പരിതാപകരമായ അവസ്ഥയിൽ എത്തിയത്.

ഇല്ലത്തുതാഴ മുതൽ നടേരി കടവ് വരെയുള്ള ഭാഗമാണ് പൂർണ്ണമായും തകർന്ന് ഗതാഗത യോഗ്യമല്ലാതായത്. കുടിവെള്ള പദ്ധതിക്കുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചതിനു ശേഷം കരാർ കമ്പനി പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗം പൂർണമായും നന്നാക്കാത്തതാണ് റോഡ് ഇന്നത്തെ ദുരിതാവസ്ഥയിൽ എത്തിയത്. എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
